Keralam

കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ച് തൃശൂരിലെ വേളൂക്കര പഞ്ചായത്ത്

തൃശൂർ : കേരളത്തിൽ കൊതുക് പരത്തുന്ന രോ​ഗങ്ങൾ വ്യാപിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുന്നതിനിടെ കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ച് പഞ്ചായത്ത്. കൊതുകിന്റെ ഉറവിടം കണ്ടെത്തി കൊല്ലാൻ ആണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂരിലെ വേളൂക്കര പഞ്ചായത്താണ് മത്സരത്തിന് പിന്നിൽ. സംസ്ഥാനത്തുടനീളം നടത്തുന്ന ഡ്രൈഡേ ആചരണം […]

Keralam

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി വീണു, വീടുകള്‍ക്ക് നാശനഷ്ടം

തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു […]

Keralam

വീട്ടു പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി പെറ്റുപെരുകി; 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി. ഡെങ്കിപ്പനി കേസുകൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. […]

Keralam

തൃശൂർ മേയർ പദവി ഒഴിയണമെന്ന് സിപിഐ; മുന്നണിയുടെ നിലപാടല്ലെന്ന് സിപിഎം

തൃശൂർ: തൃശൂർ മേയർ എം.കെ. വർഗീസിനെതിരേ സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉയർത്തിക്കാട്ടിയാണ് സിപിഐ മേയർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു സമയത്ത് മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോൾ ചർച്ച ടെയ്തിരുന്നിട്ടും പിന്നീടും തുടർച്ചയായി മേയർ ഇത് തുടരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. തൃശൂർ […]

Keralam

‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. […]

Keralam

തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പോലീസ് റിമാൻഡ് റിപ്പോർട്ട് സമ‍ർപ്പിച്ചു

തൃശൂർ : തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പോലീസ് റിമാൻഡ് റിപ്പോർട്ട് സമ‍ർപ്പിച്ചു. നിരവധി അധ്യാപകരെ വി സി പ്രവീൺ ലക്ഷങ്ങൾ വാങ്ങിപ്പറ്റിച്ചുവെന്നത്  സ്ഥിരീകരിക്കുന്നതാണ് പോലീസ് റിമാൻ‍ഡ് റിപ്പോർട്ട്. വർഷങ്ങളോളം ജോലി ചെയ്യിപ്പിച്ച് സ്ഥിരം നിയമനം നൽകാതെ അധ്യാപകരെ പറ്റിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ […]

Keralam

ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെ പൊട്ടിത്തെറിച്ചു ; തൊഴിലാളിക്ക് പരുക്ക്

തൃശൂർ : തൃശൂർ ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളിക്ക് പരുക്ക്. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്തും തീ പിടർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്ന വീടായിരുന്നതിനാൽ പെയിൻ്റിം​ഗ് നടക്കുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള വസ്തുക്കളും വലിയ […]

Keralam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

തൃശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം. ചാത്തന്‍കോട്ടില്‍ അന്‍സാര്‍-ഷിഹാന തസ്‌നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.  

Keralam

തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി […]

Keralam

തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പോലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.