
‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിൽ പറഞ്ഞതെല്ലാം സത്യങ്ങളാണെന്ന് തിരൂർ സതീഷ്. കണ്ടകാര്യങ്ങൾ മൊഴിയായി നൽകുമെന്ന് തിരൂർ സതീഷ് പറഞ്ഞു. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പാർട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. […]