Keralam

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ  ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച്  ക്രൈംബ്രാഞ്ച്. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത  മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ  ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് […]

Keralam

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. […]

Keralam

പപ്പടത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കുന്നു

തിരുവനന്തപുരം: പപ്പടനിർമ്മാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെപ്മ) പപ്പടത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കുന്നു. ‘മുദ്ര’ എന്നാണ് ആപ്പിൻ്റെ പേര്. യഥാർത്ഥ ചേരുവകൾ ചേർത്തുള്ള പപ്പടം ജനങ്ങളിലേക്കെത്തിയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെപ്മ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും […]

Keralam

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽപെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.

Keralam

ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക്. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 10 പേരാണ് ബിജെപി വിട്ടത്. ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ് ഉൾപ്പടെയുള്ളവരാണ് പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ […]

Keralam

സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണക്കുകള്‍. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ് പൊലീസ് ഗുരുതര അനാസ്ഥ […]

Health

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി […]

Keralam

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ […]