
കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണം; തുഷാർ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തും. തുഷാർ ഗാന്ധി നടത്തിയത് കലാപശ്രമമെന്ന് ബിജെപി ആരോപിച്ചു. […]