World

യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു

ഷാര്‍ജ: യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ (65) അന്തരിച്ചു. കണ്ണൂർ സ്വദേശിയാണ്. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൻ്റെ ഭാഗമായിരുന്നു. നാട്ടിലെ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായാണ് തുടങ്ങിയത്. പിന്നീട് പ്രശാന്ത് യുഎഇയിലേക്ക് പോയി. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, […]

Health

യുഎഇയില്‍ അബോർഷന് അനുമതി; ഈ അഞ്ച് സാഹചര്യങ്ങളിൽ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം

അബുദബി: യുഎഇയില്‍ ഉപാധികളോടെ അബോര്‍ഷന് അനുമതി പ്രാഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കമുള്ള അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് യുഎഇയിൽ നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാകുകയോ അബോര്‍ഷന്‍ നടപടികള്‍ സങ്കീര്‍ണ്ണമാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അബോര്‍ഷന് നടത്താന്‍ പാടുള്ളതല്ല. ഗര്‍ഭകാലം 120 ദിവസത്തില്‍ കൂടുതലാണെങ്കിലും […]

World

യുഎഇ മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷൻ ചെയർമാൻ

ദുബായ്: കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ നടപടികളും നല്‍കുമെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ […]

World

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽനഹ്യാൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

അബുദബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോടതിയാണ് വിവരം അറിയിച്ചത്. സുൽത്താൻ്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി. മരണകാരണം പുറത്തുവിട്ടിട്ടില്ല. പരേതന് മേല്‍ വിശാലമായ കാരുണ്യം ചൊരിയാനും, അദ്ദേഹത്തിന് ശാശ്വതമായ സ്വർഗം നൽകാനും കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും […]

World

കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

അബുദാബിയിലും ദുബായിലും ഇടിമിന്നലോടു കൂടിയ കനത്തമഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളും കുറച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]

World

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ എല്ലായിടങ്ങളിലും മറ്റന്നാൾ രാവിലെ വരെ പരക്കെ മഴ ലഭിക്കും. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ രാജ്യത്ത് […]

World

അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

അബുദബി: 45 വര്‍ഷത്തെ സ്വപ്‌നം സഫലമാക്കി കൊണ്ട് യുഎഇയില്‍ സിഎസ്‌ഐ ദേവാലയത്തിൻ്റെ വാതില്‍ തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്‍പ്പിച്ചത്. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് […]

World

ആശങ്കയൊഴിയുന്നു; UAEയിൽ മഴ പൂർണ്ണമായി മാറി

UAEയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി. നഗരത്തിലെ വേള്ളക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിൻ്റെ ഒന്നാമത്തെ ടെർമിനൽ ഭാഗീകമായി തുറന്നു. 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ […]

World

യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

അബുദാബി: യുഎഇയിലെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളോട് വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികള്‍. ഇന്ന് ( ബുധനാഴ്ച ) പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളില്‍ നമസ്‌കരിക്കാനും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു. റെക്കോര്‍ഡ് […]

World

പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാൾ അനുബന്ധിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു യുഎഇ

അബുദബി: യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. […]