World

കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

അബുദാബിയിലും ദുബായിലും ഇടിമിന്നലോടു കൂടിയ കനത്തമഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളും കുറച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]

World

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ എല്ലായിടങ്ങളിലും മറ്റന്നാൾ രാവിലെ വരെ പരക്കെ മഴ ലഭിക്കും. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ രാജ്യത്ത് […]

World

അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

അബുദബി: 45 വര്‍ഷത്തെ സ്വപ്‌നം സഫലമാക്കി കൊണ്ട് യുഎഇയില്‍ സിഎസ്‌ഐ ദേവാലയത്തിൻ്റെ വാതില്‍ തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്‍പ്പിച്ചത്. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് […]

World

ആശങ്കയൊഴിയുന്നു; UAEയിൽ മഴ പൂർണ്ണമായി മാറി

UAEയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി. നഗരത്തിലെ വേള്ളക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിൻ്റെ ഒന്നാമത്തെ ടെർമിനൽ ഭാഗീകമായി തുറന്നു. 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ […]

World

യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

അബുദാബി: യുഎഇയിലെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളോട് വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികള്‍. ഇന്ന് ( ബുധനാഴ്ച ) പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളില്‍ നമസ്‌കരിക്കാനും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു. റെക്കോര്‍ഡ് […]

World

പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാൾ അനുബന്ധിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു യുഎഇ

അബുദബി: യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. […]

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് […]

World

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ട് നീങ്ങി. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ […]

World

റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ച് ദുബായ്

ദുബായ്: റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ചതായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ഒരു ബില്യൺ ദിർഹത്തിൻ്റെ ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. അമ്മമാരുടെ ക്ഷേമമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ അമ്മമാരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് […]

World

വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം; അറിയിപ്പ് നല്‍കി യുഎഇ കാലാവസ്ഥാ വകുപ്പ്

ദുബൈ: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.  തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  പല ഭാഗങ്ങളിലും പൊടിക്കാറ്റും […]