Keralam

കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള […]

India

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

നരേന്ദ്ര ദാഭോല്‍ക്കര്‍ വധക്കേസില്‍ സതാതൻ സൻസ്ഥ പ്രവർത്തകരായ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതിയുടേതാണ് വിധി. കൊലപാതകം നടന്ന് പത്തുവര്‍ഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. സനാതന്‍ സസ്ഥ പ്രവര്‍ത്തകരായ സച്ചിന്‍ അന്ദിരെ, ശരത് കലാസ്‌കര്‍ എന്നിവരെയാണ് ജീവപര്യന്തം […]

India

ബിന്‍ലാദൻ്റെ ചിത്രമോ ഐഎസിൻ്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദൻ്റെ ചിത്രമോ ഐഎസ്‌ഐഎസിൻ്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേള്‍ക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍) കുറ്റകരമാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാരണത്താല്‍ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്ത്, മനോജ് ജെയിന്‍ എന്നിവരുടെ […]

Keralam

കമ്പമലയിലെ വെടിവെയ്‌പ്പ്; മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി

വയനാട്: കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ വെടിവെയ്‌പ്പിൽ യുഎപിഎ പ്രകാരം കേസെടുത്ത്  പോലീസ്. മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പോലീസ്സും തിരച്ചിൽ തുടരുകയാണ്. ഒമ്പത് തവണ പരസ്പരം വെടിയുതിർത്തെങ്കിലും ആർക്കും പരിക്കില്ല. വോട്ടെടുപ്പിന് മുൻപ് മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ […]