India

സനാതന ധർമ്മത്തിനെതിരായ പരാമർശം; ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലെ കേസുകൾ ഒരിടത്തേക്ക് മാറ്റാമെന്ന ഉദയനിധി സ്റ്റാലിന്റെ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഹർജി ഏപ്രിൽ 21 ന് പരിഗണിക്കും. 2023 സെപ്റ്റംബർ […]

India

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും’; ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു. കേരളവുമായി തമിഴ്‌നാടിന് വളരെ മുമ്പ് തന്നെ അടുപ്പമുണ്ട്. ഫാസിസത്തിനെതിരെ കേരളവും തമിഴ്‌നാടും പൊരുതുന്നു. […]

India

‘നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കൂ, ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന്’; ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ. മാധ്യമങ്ങൾ ചോദിക്കേണ്ടത് മുഖ്യമന്ത്രിയോട് എന്നും അദ്ദേഹം പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു. “നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം, അതിനെക്കുറിച്ച് തീരുമാനിക്കുന്നത് പൂർണ്ണമായും മുഖ്യമന്ത്രിയുടെ അവകാശമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ […]