Keralam

കെ രാധാകൃഷ്ണൻ്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി യുഡിഎഫ്

പാലക്കാട്: ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി യുഡിഎഫ്. ഇന്നലെ കൊട്ടിക്കലാശം കഴിഞ്ഞുപോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നത്. ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു. പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം. […]

Keralam

സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് […]

Keralam

ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ആരോപണം നടത്തുന്നത്; കെ കെ ശൈലജ

ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം നടത്തുന്നതെന്ന് കെ.കെ ശൈലജ. തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. വ്യക്തിഹത്യ നടക്കുന്നത് UDF സ്ഥാനാർത്ഥിയുടെ അറിവോടെ തന്നെയാണ്. നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളി പറയാത്തത് എന്തുകൊണ്ട്? സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് […]

Keralam

മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം

കൽപ്പറ്റ: മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം. മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പോലീസ് എടുത്തു മാറ്റിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് […]

Keralam

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് […]

Keralam

കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍. കൊടികള്‍ തമ്മിലല്ല വിഷയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നായിരുന്നു പ്രതികരണം. വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ്- സമസ്ത തര്‍ക്കത്തില്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ കാര്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. […]

Keralam

ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കളക്‌ടർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതു മുന്നണി വിളിച്ചു ചേർത്തെന്നും പരാതിയിൽ പറയുന്നു. വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നവർക്ക് ക്ലാസ് […]

Keralam

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ

പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിൻ്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ […]

District News

കോട്ടയത്ത് ബിഡിജെഎസ് പണമൊഴുക്കി വോട്ടുപിടിക്കുന്നു; സിപിഎം

കോട്ടയം: കോട്ടയത്ത് ബി ഡി ജെ എസിനെതിരെ നിലപാട് കടുപ്പിച്ച് സി പി എം. ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയമെന്ന് സി പി എം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം […]

Keralam

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്. […]