Keralam

ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു

ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും […]

Keralam

കാന്തപുരത്തെ സന്ദർശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ

കോഴിക്കോട്: കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നന്ദി അറിയിക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുൻപേ കാന്തപുരത്തെ കണ്ട് നന്ദി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആത്മാർത്ഥമായ സഹായവും വലിയ പിന്തുണയും ലഭിച്ചുവെന്ന് കെ […]

Keralam

ഓരോ വോട്ടിനും 1 രൂപ വെച്ച് ബെറ്റ് ; വി.കെ ശ്രീകണ്ഠന്‍ ജയിച്ചപ്പോള്‍ റഫീക്കിന് നഷ്ടമായത് 75,283 രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പല വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും പാലിക്കാത്തതിന്റെയും കഥകള്‍ നമ്മള്‍ കേട്ടു. അങ്ങനെ രസകരമായ ഒരു കഥ പാലക്കാടുമുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കും. ഇതാണ് തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് […]

India

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു.   മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിനൊപ്പം […]

Keralam

മുഖ്യമന്ത്രി രാജിവെക്കണം, ബിജെപിയിലേക്ക് വോട്ട് ചോരുന്നു ; എൻ കെ പ്രേമചന്ദ്രൻ

കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നുവെന്ന് ആര്‍എസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം. താൻ ബിജെപിയിൽ പോകുമെന്ന് സിപിഐഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞു. നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിരുദ്ധ വികാരം […]

Keralam

തിരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം : വി ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിലെ എൽഡിഎഫിന്റെ തോൽവി കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുഷ്പ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.  […]

Keralam

എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നും എംവി ഗോവിന്ദന്‍ മാധ്യങ്ങളോട് പറഞ്ഞു. […]

District News

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം 6 നിയമസഭാമണ്ഡലങ്ങളിൽ

കോട്ടയം : സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, […]

Keralam

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 17 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ […]

Keralam

കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി […]