Keralam

‘യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുവാങ്ങി, ബി.ജെ.പിയിൽ അടി തുടങ്ങി’: എം.വി ഗോവിന്ദന്‍

പാലക്കാട് യുഡിഎഫ് ജയിച്ചത് അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ എങ്ങനെയാണ് ജയിച്ചതെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറയുന്നു. എന്നാൽ എസ്.ഡി.പി.ഐ , ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് വാങ്ങിയെന്ന് വി.കെ ശ്രീകണ്oൻ ഇന്ന് പറഞ്ഞു. ആർ.എസ്.എസിന്റെ […]

Keralam

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്’; പി കെ കുഞ്ഞാലിക്കുട്ടി

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമർശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. ലീഗ് വർഗീയമെന്ന് ആർക്കും പറയാനാകില്ല. വർഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് […]

Keralam

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

പാലക്കാട്: പാലക്കാട് ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വർഗീയ പ്രചാരണത്തിനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിക്ക് ജനങ്ങൾ നൽകിയ സംഭാവനയാണിതെന്നും ഇതിലും വലിയ തിരിച്ചടി ബിജെപിക്ക് കിട്ടാനില്ലെന്നും അദേഹം പറഞ്ഞു. ‘പാലക്കാട് പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ചോർന്ന് പോയിട്ടുണ്ട്. നഗരസഭയിലാണ് കൂടുതൽ ഇടിവുണ്ടായത്. […]

Keralam

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ, റെക്കോർഡ് ഭൂരിപക്ഷത്തിൽ മിന്നും ജയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു […]

Keralam

‘ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണു​ഗോപാൽ

പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടുമെന്നും പജ്മജ […]

Uncategorized

പാലക്കാടൻ കോട്ടയിൽ‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകൾ എണ്ണി തീരുമ്പോഴാണ് ലീഡ് പതിനായിരം കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോൾ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീ‍ഡ് ഉയർന്നു. പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മധുര വിതരണം […]

Keralam

ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി

പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ ഉള്ള പറക്കുന്നം ഉൾപ്പെടെയുള്ള മേഖലയാണ് രണ്ടാം റൗണ്ടിൽ എണ്ണിയത്. പാലക്കാട് മൂത്താൻതറ അടക്കമുള്ള പ്രദേശങ്ങൾ ഇനിയും […]

Uncategorized

വയനാട്ടില്‍ വൻ ലീഡുമായി പ്രിയങ്ക; 4 ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്. ആദ്യ മണിക്കൂറിലെ ഫലപ്രകാരം പ്രിയങ്ക 53510 വോട്ടിന്‍റെ ഭൂരിപക്ഷം പിന്നിട്ടു. തപാല്‍ വോട്ടുകള്‍, ഹോം വോട്ടുകള്‍ എന്നിവയ്‌ക്ക് പിന്നാലെ വയനാട്ടില്‍ മെഷീൻ വോട്ടുകളും എണ്ണിത്തുടങ്ങി. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ […]

District News

കോട്ടയം രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി

കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ്  കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്.പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി കോൺഗ്രസിലെ മുൻധാരണ പ്രകാരം ആദ്യ ടേം […]

Keralam

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ഹർത്താൽ മാത്രമാണോ ഏക […]