
‘യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ പാലക്കാട് സർവകാലറെക്കോർഡ് ലഭിക്കും’: ഷാഫി പറമ്പിൽ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പറഞ്ഞു. പാലക്കാട് യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ സർവകാലറെക്കോർഡ് ലഭിക്കും. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിങ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. […]