District News

കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം : ക്വാറം തികയാത്തതിനെ തുടര്‍ന്ന് കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു.  ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടര്‍ന്ന് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തില്ല. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ […]

Keralam

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പോലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വഴിയോര കച്ചവടക്കാർക്കൊപ്പം […]

Keralam

വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്ന് ജയരാജന്‍ പറഞ്ഞു. അതിന് അവരോടു […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി […]

District News

വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ; യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

കോട്ടയം : വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ സംഘര്‍ഷം ഉണ്ടായെന്ന ആരോപണം യുഡിഎഫിന്റെ ഔദ്യോഗിക പാനല്‍ […]

Keralam

തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും പിന്‍മാറണം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് […]

Keralam

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 -ന്

ഏറ്റുമാനൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ മുൻ മന്ത്രി കെ.സി. […]

District News

യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയെ മത്സരിപ്പിക്കണം ; വാകത്താനം ബാങ്ക് തിരഞ്ഞെടുപ്പില്‍ ഇടപെട്ട് കെപിസിസി

കോട്ടയം : വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പാനലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കെപിസിസി നിര്‍ദേശം നല്‍കി. പ്രതിനിധിയായി സാമോന്‍ പി വര്‍ക്കിയെ ഉള്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു […]

District News

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു

കോട്ടയം : കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് […]

Keralam

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു ; ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം

ആലപ്പുഴ : കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും. പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി […]