Keralam

മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമം, ഏകീകൃത കുര്‍ബാനയില്‍ മാറ്റമില്ല; മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ മാറ്റമില്ലെന്ന് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി. മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമാണ്. അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിശ്വാസികള്‍ അക്കാര്യം മനസ്സിലാക്കണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ വികാരിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് ക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ […]

Keralam

ഏകീകൃത കുര്‍ബാന: പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികര്‍

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സീറോ മലബാര്‍ സഭയുടെ പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികര്‍. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ സാധ്യത പൊളിയുകയാണ്. ജനാഭിമുഖ കുര്‍ബാന ഔദ്യോഗിക കുര്‍ബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്. ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് […]

Keralam

ഏകീകൃത കുര്‍ബാന: സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍  പ്രതികരിച്ചു. കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി […]

Keralam

ഏകീകൃത കുർബാന: അന്ത്യശാസന സർക്കുലർ കീറിയും കത്തിച്ചും പ്രതിഷേധം

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സർക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സർക്കുലർ കീറിയും കത്തിച്ചും വിശ്വാസികൾ പ്രതിഷേധിച്ചു. ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അടുത്ത മാസം 3 മുതൽ പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സർക്കുലർ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു […]

Keralam

‘ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്’; കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ

കൊച്ചി: ഏകീകൃത കുർബാനയിൽ കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ. വിമതർക്ക് എറണാകുളം അങ്കമാലി അതിരൂപത അന്ത്യശാസനം നൽകി. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലറിൽ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ […]

Keralam

മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സിനഡ് ആഹ്വാനം. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാൻമാർ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സർക്കുലറിൽ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും നിർദേശിച്ചു. സിറോ മലബാർ സഭയുടെ പുതിയ ആർച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ […]

Keralam

സീറോ – മലബാര്‍ സഭ ഏകീകൃത കുര്‍ബാന അര്‍പ്പണം; റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍

സീറോ – മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍. എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏതെല്ലാം പള്ളികളില്‍ ക്രിസ്മസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു എന്നതില്‍ കൃത്യമായ കണക്ക് നേരിട്ട് സമര്‍പ്പിക്കാനാണ് വത്തിക്കാന്‍ അപ്പസ്‌തോലീക്ക് അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് നല്‍കിയ നിര്‍ദ്ദേശം. […]

Keralam

‘മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണം, ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല’, ബിഷപ് ബോസ്കോ പുത്തൂര്‍

കൊച്ചി: ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ പറഞ്ഞു. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ […]

Keralam

വൈദിക പട്ടം വേണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണം; നവ വൈദികരോട് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക്  വൈദിക പട്ടം  നൽകില്ലെന്ന മുന്നറിയിപ്പുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിൽ  ഡിസംബർ മാസം  വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന്  കത്തിൽ ആവശ്യപ്പെടുന്നുണ്ട്. […]

Keralam

സെമിനാരികളിൽ ഏകീകൃത കുർബാന; നിലപാട് കടുപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്

സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി. അനുസരിക്കാൻ […]