‘ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി തുടങ്ങി’; ഇനി സബ്സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. […]