
മഹാകുംഭമേള; ആദ്യ ദിനം പുണ്യസ്നാനം നടത്തിയത് ഒന്നരക്കോടി തീർഥാടകർ
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയിൽ ഇന്ന് ഒന്നരക്കോടി തീർഥാടകർ പുണ്യസ്നാനം നടത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിൽ പങ്കെടുക്കാൻ ത്രിവേണി സംഗമത്തിലേക്ക് പുലർച്ചെ മുതൽ ഭക്തർ ഒഴുകിയെത്തി. ഇന്നത്തെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. […]