Keralam

‘അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന്’?; എം ബി രാജേഷിന് മറുപടിയുമായി വി.ഡി സതീശൻ

എക്സൈസ് മന്ത്രി എം ബി രാജേഷിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നാണ് പരിഹാസം. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് […]

Keralam

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നു. ഭരണം പിടിക്കാനുള്ള പ്ലാന്‍ 63 എന്ന ആശയത്തെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്തുണച്ചിരിക്കുന്നത്. പ്ലാന്‍ 63 കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ അവതരിപ്പിച്ചപ്പോള്‍ എ.പി അനില്‍കുമാര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. […]

Keralam

മാരാമൺ കൺവെൻഷൻ: വി.ഡി സതീശനെ ഒഴിവാക്കി

മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. മതിയായ കൂടിയാലോചന ഇല്ലാതെ വിഡി സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് നടപടി. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് […]

Keralam

വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് ശശിയെന്ന പരാമര്‍ശം; അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി.വി അന്‍വറിന് വീണ്ടും പി.ശശിയുടെ വക്കീല്‍ നോട്ടീസ്.വി.ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന അന്‍വറിന്റെ പരാമര്‍ശത്തിലാണ് നടപടി.പി.ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് […]

Keralam

സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കത്ത് പൂർണ രൂപത്തിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ തലസ്ഥാന നഗരിയിൽ തുടക്കമാകുകയാണല്ലോ. കലോത്സവത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും നടത്തുന്ന മുന്നൊരുക്കങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഗൗരവതരമായ […]

Keralam

സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തിലെന്ന് വിമര്‍ശനം

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടകരമായ സാഹചര്യമെന്നും ചേരിതിരിവ് ഉണ്ടാക്കാന്‍ അവസരം കാത്തിരിക്കുന്നുവെന്നും പേടിയാണ് സംസാരിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സനാതന ധര്‍മ്മം എന്നു പറയുന്നത് വര്‍ണാശ്രമമാണ്, ചാതുര്‍ വര്‍ണ്യത്തിന്റെ ഭാഗമാണ് […]

Keralam

എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും മാത്രമല്ല, മുഖ്യമന്ത്രി തര്‍ക്കത്തില്‍ ലീഗിന്റേയും പിന്തുണ രമേശ് ചെന്നിത്തലക്കെന്ന് സൂചന

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ പിന്തുണക്കാന്‍ മുസ്ലിം ലീഗ് നീക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം . കാന്തപുരം എ പി വിഭാഗവുമായി അടുക്കാനുള്ള ശ്രമം മുസ്ലിം ലീഗ് സജീവമാക്കി. എട്ട് […]

Keralam

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ […]

Keralam

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎം, കൂട്ടുനിന്നത് സർക്കാർ’; വി.ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഐഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഐഎമ്മാണെന്നും വി ഡി സതീശൻ […]

Keralam

‘ജമാ അത്തെ പിന്തുണ വർഷങ്ങളായി സിപിഐഎമ്മിന്; കെ.മുരളീധരനെ തിരുത്തി വി. ഡി സതീശൻ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിനെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ എൽഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി […]