Keralam

‘കേരളത്തിലെ സിപിഐഎം അജണ്ട മാറി; സംഘപരിവാറിന് കുടപിടിക്കുന്നു’; വി ഡി സതീശന്‍

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു നിലപാട് സിപിഐഎം ഒരുകാലത്തും എടുത്തിട്ടില്ല. അത്രയും […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും […]

Keralam

‘ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുര, സിപിഐഎം ക്രിമിനലുകളെ വളർത്തുന്നു’; വി ഡി സതീശൻ

കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോട്ടട ഐടിഐയിൽ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും കണ്ണൂരിൽ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുന്നു. ഐടിഐ എസ്എഫ്ഐയുടെ […]

Keralam

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് കുറയാത്തതും വരും ദിവസങ്ങളില്‍ യുഡിഎഫിലെ ചര്‍ച്ചയ്ക്കും കാരണമാകും. രണ്ടാം പിണറായി സര്‍ക്കാരിന്റെ […]

Keralam

‘ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഐഎമ്മിന് എന്തിനാണ് സങ്കടം?’ ; പരിഹസിച്ച് വി ഡി സതീശന്‍

ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഐഎമ്മിന് എന്തിനാണ് സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇ ശ്രീധരന് ലഭിച്ചിരുന്നുവെന്നും ആ വോട്ടുകളില്‍ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പിടിച്ചുവെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്ന് […]

Keralam

‘സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി’; വി.ഡി സതീശൻ

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജിവെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പോലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ പറഞ്ഞു. നേരത്തെ പോലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി […]

Keralam

കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍, എന്നിട്ടാണ് എന്നെ ശപിക്കുന്നത്: വി ഡി സതീശന്‍

വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷന്റേയും […]

Keralam

വയനാട് ദുരന്തം: ‘കേന്ദ്ര അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യും, സിപിഐഎമ്മിനെ കൂട്ട് പിടിക്കില്ല’; വി ഡി സതീശന്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ […]

Keralam

‘ഇ പിയുടെ ആത്മകഥ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു’; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഗുരുതര ആരോപണവുമായി വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് ആരോപണം. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും […]

Keralam

കെ.മുരളീധരൻ നിയമസഭയിൽ എത്തുന്നത് വി.ഡി സതീശൻ ഭയപ്പെടുന്നു; എം.വി ഗോവിന്ദൻ

കെ.മുരളീധരനെ വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും കെ.മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസ്സിലായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം […]