Keralam

‘കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത്, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനം’: മന്ത്രി വി എൻ വാസവൻ

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയില്‍ പറഞ്ഞു. ബാലുവിനെ അതെ പോസ്റ്റിൽ നിയമിക്കണമെന്നാണ് സർക്കാർ നിലപാട്. ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ ആണ്. നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചത്. ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂ. […]

District News

‘റാഗിങ് കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല, കൃത്യമായ അന്വേഷണം നടത്തും’; മന്ത്രി വിഎൻ വാസവൻ

കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുതല നടപടികൾ ഉണ്ടാകുന്നതായിരിക്കും. എന്തെല്ലാം തരത്തിലുള്ള ആൻ്റി റാഗിങ് ക്ലാസുകൾ നടക്കുന്നുണ്ട്, റാഗിങ്ങിനെതിരെയുള്ള നിയമങ്ങളുണ്ട്. എന്നാൽ അനുസരിക്കാൻ ബാധ്യതയുള്ളവർക്ക് അതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ കാടത്തത്തിലേക്ക് […]

Keralam

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം […]

Keralam

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. മരക്കൂട്ടംമുതൽ […]

Keralam

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും, നടപടികൾ ആരംഭിച്ചു; മന്ത്രി വി എൻ വാസവൻ

ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി അന്തിമധാരണയായി.ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും. ശബരിമല റോപ് വേ […]

District News

‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍  […]

Keralam

‘ആയിരം സതീശന്‍മാര്‍ വന്നാല്‍ അര പിണറായി ആവില്ല’: പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വിഎന്‍ വാസവന്‍

വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം വന്നുവെന്നത് ശരിയാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. കെ.പി.സി.സി അധ്യക്ഷന്‍ നിരാഹാരം കിടന്നപ്പോള്‍ വത്സന്‍ തില്ലങ്കേരി അഭിവാദ്യം ചെയ്തകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വത്സന്‍ തില്ലങ്കേരിയാണ് പൂരത്തിനും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കായി മറുപടി പറയുകയായിരുന്നു അദ്ദേഹം. […]

Local

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു; വീഡിയോ

അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

Keralam

‘ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി, വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ’: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പദ്ധതി ഈ നിലയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ആണ്. നിരവധി സമരങ്ങൾ ഉടലെടുത്തു അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടക്കാൻ സർക്കാറിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]

Keralam

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍. 12 ട്രയല്‍ റണ്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു. […]