
Keralam
യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് നിർത്തിയിട്ടു
തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്‌മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയിൽവെച്ചാണ് പുക കണ്ടത്. രാവിലെ 9 മണിയോടെയായിരുന്നു പുക ഉയർന്നത്. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. […]