Keralam

വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു; ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചുതെറിപ്പിച്ചതെന്നാണ് വിവരം.

Travel and Tourism

ആത്മീയ പൈതൃകത്തിന്‍റെ പ്രതീകമായ ‘പാപനാശം ബീച്ച് ‘

കേരളത്തിലെ തീരദേശ പട്ടണമായ വർക്കല അതിമനോഹരമായ ബീച്ചിന് പേരുകേട്ടതാണ്. വർക്കല ബീച്ചും ക്ലിഫ‌ും സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. വർക്കല വിനോദസഞ്ചാരത്തിനൊപ്പം ആത്മീതയുടെ ചരിത്രഭൂമിക കൂടിയാണ്. വർക്കല ബീച്ചിനെ ‘പാപനാശം ബീച്ച് ‘ എന്ന് വിളിക്കാറുണ്ട്. ഇത് അതിന്‍റെ ദീർഘകാല ആത്മീയ പൈതൃകത്തിന്‍റെ പ്രതീകമാണ്. പരേതരായവർക്ക് വേണ്ടി ബലി തർപ്പണം […]

Keralam

ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിരോധിച്ചു വര്‍ക്കല പാപനാശം ബീച്ച്

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. അപകടം ഉണ്ടായതിന് പിന്നാലെ വര്‍ക്കല നഗരസഭയും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു.  അപകടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തേക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിൻ്റെ […]

Keralam

വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.  ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് […]

Keralam

അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ വർക്കലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.  കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.  ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  കുട്ടിക്ക് ഏകദേശം […]