
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി. കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നതെന്ന് വി മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വ്യക്തമാക്കണം. […]