Keralam

കെ ഫോണ്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി; പ്രതിപക്ഷ നേതാവ്

കൊച്ചി: ഭരണനേട്ടം എണ്ണി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും കെ ഫോണിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണ്. കെ ഫോണ്‍ ഇതുവരെ പൂര്‍ത്തിക്കിയിട്ടില്ല. കമ്പനി കരാര്‍ ഉപേക്ഷിച്ചു 50 ശതമാനം ടെണ്ടര്‍ തുക വര്‍ദ്ധിപ്പിച്ചു.  കമ്പനികള്‍ക്ക് കോടികള്‍ […]

India

വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ  പ്രദർശിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാർ‌ട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മേയ് അഞ്ചിനായിരുന്നു തിയേറ്റർ […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു. വർഗ്ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും […]

Keralam

വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റാന്നി: വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃഷി മുഴുവൻ തകർത്തു. വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്നും വി ഡി സതീശൻ ചോദിച്ചു. നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേർക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആൻ്റോ […]

Keralam

വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയില്‍ ശനിയാഴ്ച വിധി പറയും

തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചുളള ഹർജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കേസ് ഇന്ന് പരിഗണിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരനായ എ എച്ച് ഹഫീസിനായില്ല. നിയമസഭാ പ്രസംഗത്തിലായിരുന്നു […]

Keralam

വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയതിൽ തെളിവുണ്ടോ? കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. […]

Keralam

ഇ പി – രാജീവ് ബന്ധത്തിന് തെളിവുണ്ട് ; വി ഡി സതീശന്‍

തിരുവനന്തപുരം: ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. കേസ് കൊടുത്താൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. നിരാമയ റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖരൻ്റേതാണ്. അല്ല എങ്കില്‍ […]

Keralam

സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നിന്നുള്ള എംപിമാരാണ് നേതൃത്വം നൽകിയത്.  ശശി തരൂരിന്റെയും ഇ ടി മുഹമ്മദ്‌ ബഷീറിന്റെയും ലോക്‌സഭയിലെ പ്രസംഗത്തിന്റെ ലിങ്കുകൾ മുഖ്യമന്ത്രിക്ക്‌ അയച്ചു തരാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി കൃത്യമായി […]

Keralam

സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട പ്രതിപക്ഷ നേതാവ്

കൊച്ചി: ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പൊലീസ് പുറത്തു നിന്നത്. പൊലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്. ഗൗരവം പോകും. ഷിയാസിനെ വീണ്ടും […]

Keralam

ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യം; സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നു വിഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു.  ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്.   2020 ലും […]