Health

അച്ഛന് കരൾ പകുത്ത് നൽകി 23കാരൻ; തിരുവനന്തപുരം മെഡി. കോളജിൽ മൂന്നാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം […]

Health

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി […]

Health

എം പോക്‌സ്: രോഗ ലക്ഷണമുള്ളവർ കൃത്യമായ ചികിത്സ തേടണം, യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് […]

Health

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ പുറത്തു വന്നിരിക്കുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്. നിപ വ്യാപനം കൂടുതൽ മെയ് – സെപ്റ്റംബറാണെന്നും അതു വരെ ജാഗ്രത തുടരണമെന്നും നിർദേശമുണ്ടായിരുന്നു. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് […]

District News

കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ്‌ നിർവഹിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായ 7.40 കോടി രൂപയുടെ പദ്ധതികൾചൊവ്വാഴ്ച മൂന്നിന്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. ആശുപത്രി അങ്കണത്തിൽ നടക്കുന്നചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. എംപിമാരായ ജോൺ ബ്രിട്ടാസ്‌, ഫ്രാൻസിസ്‌ജോർജ്‌ എന്നിവർ മുഖ്യാതിഥികളാകും. അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായ 10 പദ്ധതികളാണ്‌ […]

Health

നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ […]

Keralam

വീണ്ടും നമ്പര്‍ വണ്‍ കേരളം; ഭക്ഷ്യസുരക്ഷയില്‍ ചരിത്രനേട്ടം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യസുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം […]

Health

നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരം; ആരോ​ഗ്യമന്ത്രി വീണാ ജോർജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 37 പേരുടെ സാമ്പിൾ നെഗറ്റീവായി. എം പോക്സ് രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 23 പേർ സമ്പർക്ക പട്ടികയിലുണ്ട്. രോഗി വന്ന വിമാനത്തിൽ 43 പേർ സമ്പർക്കത്തിൽ. […]

Health

എം പോക്സ് ജാഗ്രത; ആരോഗ്യമന്ത്രി മലപ്പുറത്ത്, ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും

മലപ്പുറം ജില്ലയില്‍ എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. രോഗിയുമായി സമ്പർക്കമുള്ള മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി.അതേസമയം എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും. മന്ത്രി […]

Health

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്നെത്തിയ 38 കാരനാണ് രോഗം

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ […]