Keralam

എറണാകുളത്ത് ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം  […]

Health

കടുത്ത ചൂടിൽ നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം, കരുതൽ വേണം; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി […]

Keralam

വേനല്‍ക്കാലം; ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ […]

Health

കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു […]

Keralam

സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് […]

Keralam

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം, ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തിൽ പരിശോധിക്കും. പുതിയ വകഭേദങ്ങൾ […]

Health

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപ അനുവദിച്ചു; വീണ ജോർജ്

സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന്  ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു . താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാര്‍ഡിയോളജി, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും […]

No Picture
Keralam

ഓപ്പറേഷന്‍ ഓയിൽ; സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചു. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകള്‍ […]

No Picture
Local

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 35 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍വഹിച്ചു. സഹകരണ, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ. വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ഏഴുനിലകളിലായി പണി കഴിപ്പിച്ച ഫാര്‍മസി കോളജിനു പുറമേ അത്യാഹിത വിഭാഗത്തില്‍ രണ്ടരക്കോടി രൂപ മുടക്കി […]

No Picture
Health

പേവിഷബാധ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് കൈമാറി

കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് കൈമാറി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമ്മിറ്റിയില്‍ ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ […]