Local

വാഹനങ്ങൾക്ക്‌ വൈദ്യുതി: സാങ്കേതികവിദ്യയുമായി എംജി സർവകലാശാല

അതിരമ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽനിന്ന്‌ ഊർജം ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കി എംജി സർവകലാശാല. നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജി, പോളിമർ സയൻസ്‌, സ്‌കൂൾ ഓഫ്‌ എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌. വാഹനത്തിലെ ലൈറ്റുകളും മറ്റും പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ടയറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാൻ കഴിയും. […]