Keralam

‘പിണറായി മാറിയാൽ സിപിഎമ്മിൽ സർവനാശം, മൂന്നാം തവണയും മുഖ്യമന്ത്രിയാകണം’

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല എന്നും […]

Keralam

കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ല; എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ലെന്നും ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വിമര്‍ശനമം. പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.  ഫെബ്രുവരി ആദ്യ […]

Keralam

‘സച്ചിദാനന്ദ സ്വാമി പറഞ്ഞത് പുതിയ കാര്യമല്ല; ക്ഷേത്രാചാരങ്ങളില്‍ കാലാനുസൃതമായ മാറ്റം വേണം’

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ് എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും […]

Keralam

വെള്ളാപ്പള്ളി നടേശനുമായി പി വി അൻവർ കൂടിക്കാഴ്ച നടത്തും; കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പി വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തും. കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഉടൻ എത്തും. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പിവി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ. ആലപ്പുഴയിൽ അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ […]

Keralam

എസ്എൻഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മൂല്യം എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും […]

Keralam

ഡോ.ഹുസൈൻ മടവൂരിനെതിരെ അധിക്ഷേപ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

ഡോ.ഹുസൈൻ മടവൂരിനെതിരെ അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും കേരള നവോത്ഥാന സമിതി ചെയർമാനുമായ വെള്ളാപ്പള്ളി നടേശൻ. ഹുസൈൻ മടവൂർ പണ്ടേ തീവ്രവാദം പറയുന്ന ആളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. കേരള നവോത്ഥാന സമിതിയിൽനിന്ന് ഹുസൈൻ മടവൂർ രാജിവച്ചതിൽ‌ പ്രതികരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന. ഹുസൈൻ മടവൂരിന്റെ രാജി […]

Keralam

പിണറായി സൂക്ഷിക്കേണ്ടതായിരുന്നു, തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. സ്ഥാനത്തിരിക്കുമ്പോള്‍ […]

Keralam

പിന്നാക്കക്കാർ അകന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയായി; ഈഴവർക്ക് നീതിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: പിന്നാക്ക ദളിത് വിഭാഗങ്ങൾ ഇടതുപക്ഷത്തിൽ നിന്നും അകന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചില്ല. കൊല്ലം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ഈഴവ സമുദായമടക്കം മാറ്റി ചിന്തിച്ചുവെന്നും […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും.  ഈഴവരെ അധിക്ഷേപിച്ചയാളാണ് പി സി ജോര്‍ജ്.  പിസി ജോര്‍ജിൻ്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പേര് നോക്കിയാണ് വോട്ട് […]