Keralam

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കുറ്റത്തിനാണ് […]

District News

സിസ്റ്റർ ജോസ് മരിയ കൊലക്കേസ് – വിധി ഏപ്രിൽ 23 ന് ; കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി

കോട്ടയം: പിണ്ണക്കാനാട് മൈലാടി എസ്. എച്ച് കോൺവെൻ്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിൻ്റെ ശിക്ഷ പറയുന്നത് ഈ മാസം 23 ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതി സതീഷ് ബാബുവിനെയും കോടതിയിൽ […]

Keralam

മാസപ്പടി കേസില്‍ നിര്‍ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള […]

Keralam

കെ ബാബുവിനും എം സ്വരാജിനും നിര്‍ണായകം; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് വിധി ഇന്ന്

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പിജി […]

India

കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് […]

Keralam

റിയാസ് മൗലവി വധക്കേസ്; കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് […]

Keralam

നടിയെ ആക്രമിച്ച കേസ് : സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ […]

Keralam

വൈഗ കൊലക്കേസില്‍ വിധി ഇന്ന്; എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക

പത്ത് വയസുകാരിയായ മകള്‍ വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തിയ കേസില്‍ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. 2021 മാര്‍ച്ച് 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍വച്ച് പിതാവ് സനു […]

India

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്. സൂറത്ത് സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കുമെന്നതുകൊണ്ട് സൂറത്ത് കോടതിയുടെ വിധി നിര്‍ണായകമാണ്. സൂറത്ത് സിജെഎം കോടതിയുടെ വിധി റദാക്കുകയോ, […]