Keralam

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

വയനാട്:  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥൻ്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു.  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രൻ്റെതാണ് നടപടി.  ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന്‍ […]

Keralam

കോളജ് ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു; ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം

വായനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിനെ കൊന്ന് കെട്ടിത്തൂക്കിയതെന്നും പ്രതികൾ എസ്എഫ്ഐക്കാരെന്നും സിദ്ധാർഥിന്റെ കുടുംബം.  ആത്മഹത്യയാക്കി മാറ്റാൻ കോളജ് അധികൃതരും പൊലീസും ശ്രമിക്കുന്നു.  സിദ്ധാർഥിനെ മൂന്നു ദിവസം ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു.  തലയ്ക്കു പിന്നിൽ പരുക്കുണ്ട്.  ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും കുടുംബം പറഞ്ഞു.