Keralam

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം […]

Keralam

തൃശൂർ പൂരം കലക്കൽ; എം ആര്‍ അജിത്കുമാറിന് എതിരായ ഹര്‍ജിയിൽ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ്

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ചയുണ്ടായോയെന്ന് സ്ഥിരീകരിക്കാനായി റവന്യൂമന്ത്രി കെ രാജന്‍റെ മൊഴിയെടുക്കും. പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്ന മന്ത്രിയുടെ ആക്ഷേപം കേന്ദ്രീകരിച്ച് മൊഴിയെടുക്കാനാണ് ഡിജിപിയുടെ തീരുമാനം.മൊഴി നൽകുമെന്നും,അന്വേഷണം ഇഴയുന്നതായി അഭിപ്രായം ഇല്ലെന്നും കെ രാജൻ പ്രതികരിച്ചു. എന്നാൽ അനധികൃത […]

Keralam

കൈക്കൂലി വാങ്ങാന്‍ വീട്ടിലെത്തി; രണ്ടര ലക്ഷം കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനായാണ് ഗ്യാസ് ഏജന്‍സിയി ഉടമയോട് ഇത്രയും തുക […]

Keralam

പണം വാങ്ങും, പ‍ക്ഷേ ടിക്കറ്റില്ല; 2 കെഎസ്ആർ‌ടിസി കണ്ടക്‌ടർമാർ വിജിലൻസ് പിടിയിൽ

മലപ്പുറം: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത കെഎസ്ആർടിസിയിലെ കണ്ടക്‌ടർമാരെ പിടികൂടി വിജിലൻസ്. മഞ്ചേരിയിൽ നിന്നും പാലക്കാടു നിന്നുമായി 2 കണ്ടക്‌ടർമാരെയാണ് തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് സംഘം പിടികൂടിയത്. ഇരുവരെയും സർവീസിൽ നിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം ഏർപ്പെടുത്തി. തുടർ നടപടികൾ പിന്നീടുണ്ടാകും. പുലർച്ചെ 5.15 ന് മലപ്പുറത്തു നിന്നും […]

Keralam

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ; കൈക്കൂലിക്കിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് […]

Keralam

കണ്ടെടുത്തത് 49 കുപ്പി വിദേശമദ്യം; കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒയ്‌ക്കെതിരെ എക്‌സൈസ് കേസെടുക്കും

കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി. ജെഴ്‌സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് റബ്ബര്‍ ബാന്‍ഡ് ഇട്ട് ചുരുട്ടിയ നിലയിലാണ്. 60,000 […]

Keralam

ബസ് പെര്‍മിറ്റ് പുതുക്കാന്‍ കാശും കുപ്പിയും; കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍

കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ആര്‍ടിഒ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. പണം കൈമാറിയ ഏജന്റ് സജിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]

Keralam

അനധികൃത സ്വത്ത്‌ സമ്പാദന പരാതി; ADGP എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത്‌ സമ്പാദന പരാതിയിൽ എഡിജിപി എം.ആർഅജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണത്തിൽ ഉൾപ്പടെ വിവരങ്ങൾ തേടി. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത് വിജിലൻസ് […]

Keralam

നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു: മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു. കൈക്കൂലി വാങ്ങിയതിൽ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലൻസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്നാണ് ആക്ഷേപം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ നവീൻ ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. എഡി എം നവീൻ ബാബുവിന്റെ മരണത്തിന് […]

Keralam

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമിക പരിശോധന ഇന്നാരംഭിക്കും

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും. എസ്പി ജോണി കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാതിയിൽ വിവരശേഖരണം നടത്തും. അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി ആരോപണങ്ങൾ ആണ് എഡിജിപികെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ […]