Keralam

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ […]

Keralam

‘സർക്കാർ നിർദേശിക്കട്ടെ’; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിൽ വിജിലൻസ്

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് […]

District News

നഗരസഭയിലെ സാമ്പത്തിക തിരിമറിയിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ നടപടികൾ ആരംഭിച്ചു

കോട്ടയം : നഗരസഭയിലെ സാമ്പത്തിക തിരിമറിയിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ നടപടികൾ ആരംഭിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും നടപടി. കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആയതിനാലാണ് പോലീസിൽ നിന്നും കേസ് വിജിലൻസിന് കൈമാറുന്നത്. രണ്ട് ദിവസത്തിനകം കേസ് കൈമാറാനാണ് നീക്കം. പ്രാഥമിക അന്വേഷണത്തിൽ അഖിൽ നടത്തിയ സാമ്പത്തിക […]

Keralam

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി […]

Keralam

വി ഡി സതീശന് എതിരായ പുനർജനിക്കേസ്; അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരൻ. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ […]

Keralam

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിൻ്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് […]

India

ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കേസ്

ന്യൂഡൽഹി : കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും കീഴുദ്യോഗസ്ഥന്‍ വൈ വി വി ജെ രാജശേഖറിനുമെതിരേ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് അല്‍മോര കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതി പരിഗണിക്കവേയാണ് കേസ് രജിസ്റ്റര്‍ ചെയ്യാനും […]

India

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് […]

Keralam

കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്‍പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ

കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. അളവിൽ കൂടുതൽ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ […]

Banking

പറവൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

കൊച്ചി: എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്. ബാങ്ക് മുൻ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ പ്രസിഡന്‍റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരെയാണ് കോടതി […]