Uncategorized

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, […]

Keralam

വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ​ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ​ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര […]

Keralam

വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്, ‘വിവിയാന’ ഇന്നെത്തും

കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഇന്ന് ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും. ലോകത്തെ ഏറ്റവും വലിയ […]

Keralam

സുരക്ഷിത തുറമുഖം ; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.  കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരം ലഭിച്ചിരുന്നു. മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്ക് […]

Keralam

ചരക്കിറക്കാന്‍ കൂടുതൽ സമയം വേണം: ‘സാന്‍ ഫർണാണ്ടോ’യുടെ മടക്കയാത്ര വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തു നിന്നും ‘സാന്‍ ഫർണാണ്ടോ’ കപ്പലിന്‍റെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. അതേസമയം, 1930 ൽ 1000 ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും […]

Keralam

വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രി മുന്‍ നേതാക്കളുടെ പേര് പറയാത്തത് വിവാദമാക്കേണ്ട; ജോസ് കെ മാണി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ നേതാക്കളുടെ പേര് പറയാത്തത് വിവാദമാക്കേണ്ടെന്ന് ജോസ് കെ മാണി. എല്ലാവര്‍ക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ മാണി സാറും ഉണ്ടായിരുന്നല്ലോയെന്നും ജോസ് കെ മാണി ചോദിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുന്നണിക്ക് കൂട്ടുത്തരവാദിത്തമെന്നത് യഥാര്‍ഥ ഇടതുപക്ഷ […]

Keralam

ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെയെന്ന് എം വിൻസന്റ്; സതീശനെ ക്ഷണിക്കാത്തതിലും വിമർശനം

തിരുവനന്തപുരം: സർക്കാറുകളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖമെന്ന് ട്രയൽ റൺ ഉദ്ഘാടന വേദിയിൽ എം വിൻസെൻ്റ് എംഎൽഎ. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചാണ് വിൻസെന്റ് എംഎൽഎ പ്രസംഗിച്ചത്. തുറമുഖത്തിൻ്റെ പേരിൽ ഉമ്മൻ ചാണ്ടി പഴി കേൾക്കേണ്ടിവന്നു. ഇന്ന് ഉമ്മൻ ചാണ്ടി ജീവിച്ചിരിന്നെങ്കിൽ സന്തോഷിക്കുമായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു. അതേസമയം പ്രതിപക്ഷ […]

Keralam

‘അഭിമാനനിമിഷം; ലോകം കേരളത്തെ ഉറ്റു നോക്കുന്നു’; മന്ത്രി വിഎൻ വാസവൻ

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി  പറഞ്ഞു. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി വിഎൻ […]

Keralam

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍. 12 ട്രയല്‍ റണ്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു. […]

Keralam

നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു

തിരുവനന്തപുരം : നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് […]