Keralam

11-ാം ദിനം ജനകീയ തിരച്ചില്‍; മൂന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി

കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്. […]

District News

ഉരുൾപൊട്ടൽ: സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി സാന്ദ്രയും കുടുംബവും

പാലാ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സ്വന്തമായുള്ള 21 സെൻ്റ് സ്‌ഥലം സംഭാവനയായി നൽകി പാലാ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും കുടുംബവും.ഡിഐഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനിടെയാണ് സ്‌ഥലം വിട്ടുനൽകാൻ ഇവർ സന്നദ്ധത അറിയിച്ചത്. സാന്ദ്രയുടെ അമ്മ ബീന, അനുജത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് ഇത്. ഡിവൈഎഫ്ഐ […]

Keralam

8 കിലോമീറ്റർ അകലെ വരെ ചളിയും പാറക്കൂട്ടങ്ങളും ഒഴുകിയെത്തി ; റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും […]