Keralam

‘ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്’ ; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി വി മുരളീധരന്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് […]

Uncategorized

വയനാട് ദുരന്തം; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി, മന്ത്രി കെ രാജൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുമെന്നും പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. […]

Keralam

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര : വി മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ […]

Keralam

സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു.  വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് […]

Keralam

പ്രതീക്ഷയോടെ ശ്രുതി ജീവിതത്തിലേക്ക്; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎൽഎ

കൽപറ്റ: ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയുമടക്കം ഉറ്റവരും പിന്നീട് വാഹനാപകടത്തിൽ ഭാവിവരൻ ജെൻസനെയും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലേക്ക് മടങ്ങുന്നു. അപകടത്തെ തുടർന്ന് കാലിന് ​ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കൽപറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ശ്രുതിയുടെ കാലിൽ എക്സറ്റണൽ ഫിക്ലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. വാക്കർ ഉപയോ​ഗിച്ച് നടക്കാമെങ്കിലും ചികിത്സ […]

Keralam

വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്

പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. കേരള സര്‍ക്കാര്‍ […]

Keralam

വയനാട് ദുരന്തം: ഡിഎന്‍എ പരിശോധനയില്‍ 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി : വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ […]

Keralam

വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് […]

Keralam

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സംഘടനാതലത്തില്‍ കൈക്കൊളളുന്ന നടപടികളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി ഒരു കോടി രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും […]

No Picture
Keralam

വയനാട് ദുരന്തം ; സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ‘സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുക. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, യൂഡിഐഡി കാര്‍ഡ്, വിവിധ വകുപ്പുകള്‍ […]