Keralam

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. ടൗൺഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളിൽ 358 പേർ ഇതു വരെ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനായും 94 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 116 സമ്മതപത്രം […]

Keralam

‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’; മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരിക നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ നന്മയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് […]

Keralam

നരേന്ദ്രമോദി വന്ന് കുഞ്ഞിനെ എടുത്തു, പക്ഷെ ഒന്നും ഉണ്ടായില്ല; വയനാട്ടിൽ സർക്കാർ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുന്നു; KC വേണുഗോപാൽ എം.പി

സർക്കാർ വയനാട്ടിൽ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുകയാണെന്ന് KC വേണുഗോപാൽ എം.പി. പാർട്ടി പ്രവർത്തനം എന്നാൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ്. എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞു. വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ സർക്കാർ പിശുക്ക് കാണിക്കുന്നുവെന്നും കെ സി വേണുഗോപാൽ എംപി വിമർശിച്ചു. സെൻ്റിന് […]

Keralam

വയനാട് പുനരധിവാസം: ആദ്യ ടൗണ്‍ഷിപ്പ് എല്‍സ്റ്റോണില്‍; ഒരു എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാന്‍ ധാരണ

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കണ്ടെത്തിയ എസ്റ്റേറ്റുകളില്‍ എല്‍സ്റ്റോണില്‍ മാത്രം നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുള്ളത്. എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. […]

Keralam

‘ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി; കേന്ദ്ര സഹായം ലഭിച്ചത് വളരെ വൈകി’: കെ എൻ ബാലഗോപാൽ

മുണ്ടക്കൈ ചൂരൽമല കേന്ദ്ര സഹായം, ദുരന്തത്തെ തുടർന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും ചോദിച്ചിരുന്നു. കാപക്സ് സ്കീം അനുസരിച്ചു വായ്പയാണ് അനുവദിച്ചത്. വായ്പ പെട്ടെന്ന് ചിലവഴിക്കുകയും വേണം. ഇത് തന്നെ വൈകി എന്നതാണ് യാഥാർഥ്യമെന്നും കെ […]

Keralam

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. […]

Keralam

വയനാട്: ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടി, കേന്ദ്രസഹായം ലഭിച്ചിട്ടില്ല; പുനരധിവാസം എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ […]

Keralam

വയനാട് പുനരധിവാസം; സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഹാരിസൺസ് മലയാളം. സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസൺ മലയാളം. സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് […]

Keralam

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി SHO എന്നിവർ പ്രാദേശിക സമിതിയിൽ ഉൾപ്പെടുന്നു. കാണാതായവരുടെ പട്ടിക […]

Keralam

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് […]