Keralam

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. […]

Keralam

കലക്ടര്‍ ഉത്തരവിട്ടു, വയനാട് ദുരന്തബാധിതരുടെ അക്കൗണ്ടില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കിത്തുടങ്ങി. പിടിച്ച പണം തിരികെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായത്. ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി […]

Keralam

ദുരന്തമുണ്ടായ സ്ഥലം താമസ യോ​ഗ്യമാണോ? വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘമെത്തും

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ […]

Keralam

ചെളിയില്‍ പുതഞ്ഞ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചകള്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്. രക്ഷാപ്രവര്‍ത്തകര്‍ […]