Keralam

വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച

വയനാട്: പുതിയ പുലരി സ്വപ്‌നം കണ്ട് രാത്രി ഉറങ്ങാൻ കിടന്നവർ.പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെ ഒലിച്ചുപോകുന്നു. പിന്നീട് കാണുന്നത് ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകൾ.മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്‌മശാനം വിറങ്ങലിക്കുകയാണ്. മൃതശരീരങ്ങളാണ് ഈ ശ്‌മശാനത്തിൽ എരിഞ്ഞടങ്ങിയത്. ഇന്ന് രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്‌കരിച്ചു […]

Keralam

വയനാട് ദുരന്തം; തിരിച്ചറി‌ഞ്ഞത് 75 മൃതദേഹങ്ങൾ മാത്രം, 123 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 10 മണി വരെ സ്ഥിരീകരിച്ചത് 123 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. […]

Keralam

‘നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്’; മാധവ് ഗാഡ്ഗിൽ

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ  പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് […]

Keralam

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 113 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി […]

Keralam

പെയ്തത് കനത്ത മഴ, തിങ്കളാഴ്ചയും ദുരന്തഭൂമിയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞു, തിരിച്ചറിയാന്‍ കഴിയാതെ മൃതദേഹങ്ങള്‍

മേപ്പാടിയില്‍ തിങ്കളാഴ്ച പെയ്തത് 202 മില്ലിമീറ്റര്‍ മഴ. മേപ്പാടിയിലെ വെള്ളരിമല വില്ലേജിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കള്ളാടി, പുത്തുമല എന്നിവിടങ്ങളില്‍ 200 മില്ലി മീറ്ററിലധികം മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. മേലേമുണ്ടക്കൈ പുഞ്ചിരിമുട്ടത്ത് 2019ല്‍ ഉരുള്‍പൊട്ടലുണ്ടായയിടത്ത് തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞിരുന്നിരുന്നു. ഇത് പ്രദേശവാസികള്‍ക്ക് ആശങ്കയുമ്ടാക്കിയിരുന്നു. […]

Keralam

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ […]

Keralam

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും; താത്കാലിക പാലം നിര്‍മിക്കും; ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് […]

Keralam

‘വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം […]