Keralam

വിയോഗത്തിന്റെ നാല്‍പ്പത്തിയൊന്നാം നാള്‍, ജെന്‍സണില്ലാത്ത വീട്ടിലേക്ക് ശ്രുതിയെത്തി

ഉയിരായിരുന്നവന്റെ കൈപിടിക്കാതെ ശ്രുതി ആ വീട്ടിലേക്ക് എത്തി. അവന്‍ ഉറങ്ങുന്നയിടത്ത് അവനായി പ്രാര്‍ത്ഥിച്ചുകൊണ്ട് വീല്‍ചെയറില്‍ ഇരുന്നു. ജെന്‍സന്റെ 41ാം ചരമദിന ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്‌ഐ പള്ളിയിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. ഇതിലെല്ലാം ശ്രുതിയും പങ്കെടുത്തു. ജെന്‍സണ് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. […]

Keralam

വയനാട് ദുരന്തം: മരിച്ചവരുടെ സംസ്കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം: കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ 359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു. വയനാട് പുനരധിവാസവുമായി […]

Keralam

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. ഇതുവരെ സഹായം നല്‍കാത്തത് ഖേദകരമാണ്. വായ്പകള്‍ എഴുത്തള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Keralam

പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ?; വയനാട്ടിലെ ദുരന്ത ബാധിതര്‍ പ്രയാസത്തിലെന്ന് ടി സിദ്ദിഖ്; അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഇനിയും മുക്തമായിട്ടില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. 2024 ജൂലൈ 30 ന് പുലര്‍ച്ചെയാണ് ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ബാധിച്ചത്. വയനാട് ദുരന്തം നടന്നിട്ട് 76 […]

Keralam

വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്?; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും […]

Keralam

ജെൻസണിന്‍റെ ശ്രുതിയ്‌ക്ക് ഉടൻ വീടൊരുങ്ങും; ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂര്‍

വയനാട്: ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്‌ടപ്പെട്ട ശ്രുതിക്ക് ഉടൻ വീടൊരുങ്ങും. വ്യവസായി ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. ഉരുള്‍ ദുരന്തം ശ്രുതിയെ തനിച്ചാക്കിയപ്പോള്‍ കൈതാങ്ങായിരുന്ന പ്രതിശ്രുത വരന്‍ […]

Keralam

‘ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്ത്?’: ചോദ്യം ചെയ്ത് വിഡി സതീശന്‍

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ സര്‍ക്കാരിന് ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. തിരിച്ചറിഞ്ഞ മൃതശരീരങ്ങള്‍ ബന്ധുക്കള്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ട്. ബാക്കിയുള്ള ശരീരങ്ങളും ശരീര ഭാഗങ്ങളുമാണ് അവിടെ സംസ്‌കരിച്ചത്. എംഎല്‍എയും പഞ്ചായത്ത് […]

Keralam

വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. […]

Keralam

വയനാട് ദുരന്തം; കെ എസ്‌ ഇ ബി 10 കോടി രൂപ കൈമാറി

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ജീവനക്കാരിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ എസ്‌ ഇ […]