Keralam

ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ […]

Keralam

പുനരധിവാസ പദ്ധതി നടത്തിപ്പ്; പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ.സുധാകരന്‍

വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ത്ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കൂറെ വാഗ്ദാനങ്ങള്‍ മാത്രം […]

Keralam

ദുരന്തഭൂമിയിൽ പതിനൊന്നാം നാൾ: ഇന്ന് ജനകീയ തിരച്ചിൽ, ക്യാമ്പിലുള്ളവരും കാണാതായവരുടെ ബന്ധുക്കളും ഉൾപ്പടെ പങ്കാളികളാകും

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി പതിനൊന്നാം ദിവസമായ ഇന്നും തിരച്ചിൽ തുടരും. ഇന്ന് ജനകീയ തിരച്ചിൽ ആണ് നടത്തുക. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെയും കാണാതായവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍; അവശ്യവസ്തുക്കളുടെ ശേഖരണം നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറുടെ […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ […]

Keralam

തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; വയനാട്ടിലെ ദുരന്ത മേഖലകളില്‍ നിന്നും മടങ്ങുന്നു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും മറ്റു സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും. ദൗത്യ […]

India

മോദി വയനാട്ടിലേക്ക്; ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക. പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ […]

District News

ഉരുൾപൊട്ടൽ: സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി സാന്ദ്രയും കുടുംബവും

പാലാ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സ്വന്തമായുള്ള 21 സെൻ്റ് സ്‌ഥലം സംഭാവനയായി നൽകി പാലാ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും കുടുംബവും.ഡിഐഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനിടെയാണ് സ്‌ഥലം വിട്ടുനൽകാൻ ഇവർ സന്നദ്ധത അറിയിച്ചത്. സാന്ദ്രയുടെ അമ്മ ബീന, അനുജത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് ഇത്. ഡിവൈഎഫ്ഐ […]

India

നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബത്തിനും […]

Keralam

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ താരം സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. വയനാട് ദുരന്തത്തിൽ ഖേദം പ്രകടിപ്പിച്ച പ്രഭാസ് കേരളത്തിൽനിന്നു […]