Keralam

വയനാട് ദുരന്തം: കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തില്‍ കാണാതായിരുന്നത്. പട്ടികയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ കഴിയുമെങ്കില്‍ അത് നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ […]

Uncategorized

ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: സ്വകാര്യ ധനകാര്യസ്ഥാപനം ബുദ്ധിമുട്ടിക്കരുത്; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി. ഇക്കാര്യം സർക്കാർ അവശ്യപ്പെടുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. താത്കാലിക പുനരധിവാസം വേഗത്തിൽ […]

Keralam

‘സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യും: വയനാടിനെ സർക്കാർ ചേർത്ത് പിടിക്കും’: മന്ത്രി കെ രാജൻ

സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യുമെന്ന് റവന്യുമന്ത്രി കെ രാജൻ. വയനാടിനെ സർക്കാർ ചേർത്ത് പിടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും സംസ്ഥാന പോലീസിന്റെ ആദരം നൽകിയാണ് സംസ്കരിച്ചത്. ഡിഎൻഎ ടെസ്റ്റിന്റെ നമ്പർ സഹിതമാണ് ഓരോ മൃതദേഹവും സംസ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വയനാടിനായി നീർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് […]

Keralam

‘വിമർശനങ്ങൾക്ക് മറുപടിയില്ല; താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണന’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ക്വാട്ടേഴ്‌സുകൾ നൽകുന്നത് പോലെ തന്നെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയ്യാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളും മുൻകൈ […]

Keralam

വയനാട്ടിലും വിലങ്ങാടിലുമായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും; കത്തോലിക്കാസഭ

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ച് കേരള കത്തോലിക്കാ സഭ. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) യോഗത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ […]

Keralam

ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് […]

Keralam

ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ

ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനുള്ള വാടക വീടുകൾക്കായുള്ള അന്വേഷണം […]

Keralam

’20 ദിവസത്തിനകം അധ്യായനം: കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റും’; മന്ത്രി വി ശിവൻകുട്ടി

വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂൾ പുനർ നിർമ്മിക്കുക ടൗൺഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ […]

Keralam

‘വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക’: മുഖ്യമന്ത്രി

വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള […]

Keralam

‘കുട്ടികളുടെ പഠനം ഉടൻ പുനരാരംഭിക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കും’; മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത […]