Keralam

വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന് മൂന്ന് മാസം പിന്നിടുന്നു; പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി ദുരന്തബാധിതർ

വയനാട്: പുനരധിവാസം വൈകുന്നുവെന്ന ആരോപണവുമായി ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. വയനാട് കലക്‌ടറേറ്റിനു മുന്നിൽ ജനശബ്‌ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടന്നത്. പുനരധിവാസ പ്രവർത്തികള്‍ എളുപ്പത്തിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദുരന്തബാധിതരുടെ പ്രതിഷേധം. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി 3 മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബാങ്ക് ലോണുമായി […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമോ?, തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍പ്പെടുമെന്നതു സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍-3 വിഭാഗത്തില്‍പ്പെടുന്ന, അതിതീവ്ര ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ദുരന്തങ്ങളെ ഏതു […]

Keralam

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ നിന്നും റോഡ് മാർഗം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. 2 ദിവസങ്ങളിലായി […]

Keralam

മനുഷ്യക്കടലായി വയനാട്, പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. സോണിയ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തില്ല. പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ […]

Keralam

പ്രിയങ്ക വയനാട്ടില്‍; നാളെ പത്രിക നല്‍കും; ആവേശം പടര്‍ത്താന്‍ ‘ കോണ്‍ഗ്രസ് കുടുംബം’ ഒന്നാകെ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. രാത്രി എട്ടുമണിയോടെയാണ് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. അമ്മ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ഒപ്പുമുണ്ട്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി നാളെയെത്തും. ഇതാദ്യമായാണ് സോണിയ ഗാന്ധി […]

Keralam

കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ന് വയനാട്ടിലെത്തും, നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ

വയനാട്: കന്നിയങ്കത്തിന്‍റെ പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് (ഒക്‌ടോബര്‍ 22) വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് പ്രിയങ്കയെത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക. നാളെയാണ് (ഒക്‌ടോബര്‍ 23) പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും […]

Keralam

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ […]

Keralam

‘2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം’; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2026ല്‍ മംഗളുരുവില്‍ സ്ഥാപിക്കുന്ന റഡാര്‍ സംവിധാനം വടക്കന്‍ കേരളത്തില്‍ കൂടി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം, മുണ്ടക്കൈ – ചൂരല്‍മല […]

Keralam

വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് സത്യന്‍ മൊകേരി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ […]

Keralam

കുറുവാ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി തുറന്നു; പ്രവേശന ഫീസും സന്ദർശകരുടെ എണ്ണവും അറിയാം

എട്ട് മാസങ്ങള്‍ക്ക് ശേഷം വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു ഹൈക്കോടതിയുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാണ് സഞ്ചാരികള്‍ക്കായി ദ്വീപ് തുറന്നുകൊടുത്തത് പ്രതിദിനം 400 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പാക്കത്ത് പോളും പടമലയില്‍ അജീഷും കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ടതോടെയാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിയത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ […]