Keralam

വയനാട് ആഢംബര കാറില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം പിടിച്ചെടുത്തു ; കേരളത്തിലിത് ആദ്യം

കൽപ്പറ്റ : വയനാട്ടിൽ ആഢംബര കാറിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് പിടികൂടി എക്സൈസ്. 276 ​ഗ്രാം മാജിക് മഷ്റൂം, 13 ​ഗ്രാം കഞ്ചാവ്, 6.59 ​ഗ്രാം ചരസ് എന്നീ ലഹരി വസ്തുക്കളാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാം​ഗ്ലൂർ സ്വദേശി രാഹുൽ റായ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. […]

Keralam

വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ […]

Uncategorized

വയനാട് തലപ്പുഴ മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു; മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിനെന്ന് കണ്ടെത്തൽ

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി […]

Keralam

‘ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് […]

Keralam

വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. […]

Keralam

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ !; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി; വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, […]

Keralam

വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ വിശദമാക്കി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത […]

District News

ഉരുൾ പൊട്ടൽ: വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻറെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. […]

Keralam

വയനാട് ദുരിതബാധിതരെ ചേർത്തണച്ച് ബ്ലാസ്റ്റേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു. ഉടൻ ആരംഭിക്കാനിരിക്കുന്ന ഐ.എസ്.എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു […]

Keralam

വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം

കല്‍പ്പറ്റ : വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പോലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്.സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം […]