Keralam

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ […]

Keralam

ന്യൂനമർദപാത്തി; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ […]

Keralam

കനത്ത മഴ; 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: മഴ ശക്തമാകുന്ന സാഹചര്യത്തിൽ തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകൾ , പ്രൊഫഷണൽ കോളെജുകൾ , ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

Keralam

കനത്ത മഴ; കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ വിമാനം നെടുമ്പാശേരിയിൽ ഇറക്കി

കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.  അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, […]

Keralam

സംസ്ഥാനത്ത് ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും. മലയോര മേഖലകളിലൊഴികെ ഇന്നു മുതല്‍ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. താപനിലയില്‍ സാധാരണ കാലാവസ്ഥയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയര്‍ച്ച ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ കൊല്ലം, പാലക്കാട് […]

World

സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത

റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത. റിയാദ്, ജിദ്ദ ഉള്‍പ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ  നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. […]

Keralam

ചൂട് കൂടും, രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ഈ മാസം മഴ പെയ്യില്ല

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് കുറച്ചുനാളുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രതാപനില 1.5 ഡിഗ്രി വർധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയിൽ ചൂട് വർധിക്കാൻ കാരണമായിട്ടുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ ഒന്നു മുതൽ 2 ഡിഗ്രിവരെ ചൂട് ഈ വർഷം […]