ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനം
ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. […]