India

നാലാംഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍

  ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ നാലാം ഘട്ടം പുരോഗമിക്കവെ പതിനൊന്നു മണിവരെ 24.87 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ് 32.78 ശതമാനം. ഏറ്റവും കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍, 14.945.07 ശതമാനം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറ്, ഏജന്‌റുമാരെ പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നത് […]

India

രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

രാജ്ഭവനിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. പരാതിയിൽ പറയുന്ന മേയ് രണ്ടിലെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും പോലീസും ഒഴികെയുള്ളവർക്കു മുന്നിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് നേരത്തെ ഗവർണർ […]

India

ഹൂഗ്ലിയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് […]

India

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ നിയമന നടപടികള്‍ തുടങ്ങാന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് ജസ്റ്റിസ് ദേബാങ്‌സു ബസക്കിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. നിയമന ക്രമക്കേസില്‍ തുടര്‍ അന്വേഷണം […]

India

ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷം

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ച് തകർത്തു. ബൂത്ത് പിടിക്കാനുള്ള  ശ്രമത്തിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് […]

India

കൂച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൂച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ സമയം നിലവില്‍ വന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളേയും മറ്റന്നാളുമാണ് ആനന്ദബോസിന്റെ കൂച്ച് ബിഹാര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. 19-നാണ് […]

India

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന്‍ താഹ, മുസവീര്‍ ഹുസൈന്‍ ഷാജിഹ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ മതീന്‍ താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് […]

India

പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജിപിഎസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദ്ദേശം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാധനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍ ജിപിഎസ് […]

India

ബിജെപി ബംഗാളിലും ഒഡീഷയിലും ഒന്നാമത് എത്തും; പ്രവചനവുമായി പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷേറിൻ്റെ പ്രവചനം. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ടിഡിപി- ബിജെപി സഖ്യം നേട്ടം കൊയ്യുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. പരാജയം ആവര്‍ത്തിച്ചാല്‍ തത്കാലം […]

India

പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി

ഡൽഹി: പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. പോലീസ് മേധാവി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. നടപടി സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരടക്കം പല സംസ്ഥാനങ്ങളിലായി ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. ഗുജറാത്ത്, ബിഹാർ, […]