Keralam

എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ; കെ- ഫൈ പദ്ധതി, അറിയേണ്ടതെല്ലാം

കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളില്‍ ഉടനെത്തും. ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്‌പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. […]