Keralam

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കൽ; ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ വകയിരുത്തി സർക്കാർ

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക വർഷത്തിൽ 1,00,000 രൂപവരെ ഇതിനായി ചിലവഴിക്കാം. ഈ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാകും അനുവദിക്കുക. കാട്ടുപന്നികളെ വെടിവെക്കാൻ നിയോഗിക്കപ്പെടുന്ന ഷൂട്ടർക്ക് 1500 രൂപയും കാട്ടുപന്നികളുടെ […]

Keralam

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ച് മന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം […]

Keralam

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് […]

Keralam

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു

തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. […]

Keralam

കാട്ടുപന്നി ബൈക്കിലിടിച്ച് 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.  പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് […]

Keralam

കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍

മലപ്പുറം:  കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുന്ന തെളിക്കാരനാണ് […]