Keralam

ടെക്നോപാർക്കിലും പരിസരത്തും ഭീതി പടർത്തിയ കാട്ടുപോത്തിനെ ഉടൻ പിടികൂടും അല്ലെങ്കിൽ കാട്ടിലേക്ക് അയക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: ടെക്നോപാർക്കിലും പരിസരത്തും ഭീതി പടർത്തിയ കാട്ടുപോത്തിനെ ഉടൻ പിടികൂടും അല്ലെങ്കിൽ കാട്ടിലേക്ക് അയക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുപോത്തിനെ ലൊക്കേറ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും ഇന്ന് രാത്രിയോടെ തന്നെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ജീവനക്കാരുടെ […]

Keralam

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി; ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കുമളി: ഇടുക്കിയിലെ കുമളിയ്ക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Keralam

കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത.  കൂരാച്ചുണ്ടിലും കക്കയത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു.  അഡിഷണൽ എസ് പി എജെ ബാബുവിൻ്റെ നേതൃത്വത്തിൽ 800 ഓളം പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചു.  എട്ട് ഡിവൈഎസ്പിമാർക്കാണ് ചുമതല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കൂരാച്ചുണ്ടിൽ […]

District News

കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ

എരുമേലി: കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തി. വെടിയേറ്റ പ്രകോപനത്താലാവാം കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നും കണമല ജനവാസകേന്ദ്രത്തിലിറങ്ങി നാട്ടുകാരെ ആക്രമിച്ചത്. വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ആക്രമണം […]

District News

രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

കോട്ടയം : കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. റവന്യു വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ […]

District News

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കാൻ ഉത്തരവ്

കോട്ടയം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിന് പിന്നാലെ എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. 2 പേരുടെ ജീവൻ പൊലിഞ്ഞു പോവാൻ കാരണക്കാരനായ അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിന് പിന്നാലെയാണ് നാട്ടുകാർ പ്രതിനിഷേധം നിർത്തിവച്ചത്. കാട്ടുപോത്ത് വൈൽഡ് […]

District News

കോട്ടയത്ത് 2 പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

കോട്ടയം: കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ തീരുമാനം. ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. വനം […]