Keralam

കണ്ണൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി

കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന […]

Keralam

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ […]

India

പന്തല്ലൂർ പ്രദേശത്തെ വിറപ്പിച്ച ബുള്ളറ്റ് കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി

തമിഴ്നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനവകുപ്പ് മയക്കു വെടിവെച്ച് പിടികൂടി. ഇന്ന് വൈകിട്ട് അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. […]

Keralam

കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി ; നാട്ടാനയ്ക്ക് വലിയ പരുക്കുകളില്ല

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി […]

Keralam

കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്. 5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് […]

Keralam

വീണ്ടും ജനവാസ മേഖലയിലിറങ്ങി മുറിവാലൻ

ഇടുക്കി: വീണ്ടും ജനവാസ മേഖലയിലിറങ്ങി മുറിവാലൻ. ഇന്ന് രാവിലെ ചിന്നക്കനാൽ 60 ഏക്കർ വിലക്ക് ഭാഗത്താണ് മുറിവാലൻ ഇറങ്ങിയത്. വീടുകൾക്ക് സമീപം എത്തിയ ആന പിന്നീട് മടങ്ങി. ഇതിനിടയിൽ ആനയുടെ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നതിനിടെ ആന പ്രകോപിതനായി.  ദൃശ്യങ്ങൾ പകർത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന. […]

Keralam

കാലിൽ കയർകുരുങ്ങിയ കാട്ടാനയ്ക്ക് വനംവകുപ്പിന്‍റെ രക്ഷാഹസ്തം

മൂന്നാർ: കാലിൽ കയർകുരുങ്ങിയുണ്ടായ മുറിവു പഴുത്ത് നടക്കാൻ പ്രയാസപ്പെട്ട കാട്ടാനയ്ക്ക് കേരള വനംവകുപ്പിന്‍റെ രക്ഷാഹസ്തം. മയക്കുവെടിവച്ച് ആനയെ പിടികൂടിയ വനംവകുപ്പ് ദൗത്യസംഘം കയർ നീക്കം ചെയ്തശേഷം മുറിവിൽ മരുന്നുവച്ച് കാട്ടിലേക്കു തിരിച്ചയച്ചു. നിരീക്ഷണത്തിലുള്ള ആന നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി വനംവകുപ്പ്. ഒരാഴ്ച നിരീക്ഷണം തുടരും. മറയൂർ ചന്ദന […]

Keralam

വയനാട്ടിൽ യുവാവിനെ കാട്ടാന ആക്രമിച്ചു

ബത്തേരി: വയനാട്ടിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി ചെതലയം സ്വദേശി രമേശനെയാണ് കാട്ടാന ആക്രമിച്ചത്. കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. രമേശനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keralam

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

പനമരം: വയനാട് നടവയൽ നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കൽ അജേഷിന്‍റെ വാഹനമാണ് കാട്ടാന തകർത്തത്. കാറിന്‍റെ മുൻഭാഗം കാട്ടാന ചവിട്ടി തകർത്തു. പിൻഭാഗത്ത് കുത്തി. കാർ മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചുകീറി. കാറിനു സമീപത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു. വീട്ടിമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ […]

Keralam

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു. വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ […]