Keralam

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ചെത്തുതൊഴിലാളിയുടെ വാരിയെല്ലിന് പരുക്ക്

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രസാദിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവ് കാഴ്ചകളിൽ ഒന്നായി മാറുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ […]

Keralam

‘ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല’; കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. കാട്ടാന ആക്രമണങ്ങള്‍ പതിവായി കേള്‍ക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു. ഹൈറേഞ്ചുകളിലും […]

Keralam

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് പാത്ത് അളക്കുന്നതിനായി പോയപ്പോഴാണ് രാജനെ കാട്ടാന […]

Keralam

ആറളത്ത് പ്രതിഷേധവുമായി നാട്ടുകാർ; സ്ഥലത്തെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇന്നലെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാർ. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂർണമായും പ്രതിഷേധക്കാർ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന […]

Uncategorized

ആറളം ഫാമിലെ കാട്ടാന ആക്രമണം; വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി എ കെ ശശീന്ദ്രൻ.പ്രദേശത്തെ കാട് വെട്ടിത്തെളിയ്ക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി TRDM (Tribal Rehabilitation Development Mission) അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ പാതി പൂർത്തിയായ ആനമതിൽ […]

Keralam

നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.  പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. […]

Keralam

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് […]

Keralam

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ […]

Keralam

മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി : മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ സ്വദേശികളായ വള്ളിയമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമാണ് ആക്രമണമുണ്ടായത്. മാലിന്യ പ്ലാന്റില്‍ ജോലിക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ ഒരാനയില്‍ നിന്നാണ് […]

Keralam

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും ; പ്രതിഷേ​ധം

കൽപ്പറ്റ : വയനാട് സുൽത്താൻ ബത്തേരിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. വയനാട് സുൽത്താൻ ബത്തേരി കല്ലൂർ കുന്നിൽ രാജുവാണ് ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ചാണ് പ്രതിഷേധം. രാജുവിന്റെ മൃതുദേഹവുമായി […]